Thursday, November 11, 2010

നിലാവ്

ആമ്പല്‍ പൂവുകള്‍ മൊട്ടിട്ടു നില്കയാണ്ണ്-
ഓളപരപ്പിന്‍ മീതെയായ്
അതിലൊന്നു പറിച്ചെടുത്തൊരു മാലയുന്ണ്ടാക്കി
നിന്നെയണിയിക്കുവാനേറെ വെമ്പുന്നു ഞാന്‍
നേര്‍ത്തു തുടുത്തൊരാ മുഖമൊന്നു കാണുമ്പോള്‍
നാഴിക നീങ്ങുന്നതറിയുന്നില്ല ഞാന്‍
എന്നിലെ ചിന്തകള്‍ ആര്‍ത്തിറ്രമ്പുമ്പോഴും
നിന്‍ മുഖം വേരിട്ടു നില്‍കയാണെന്‍ മനസ്സില്‍
കരകണാക്കടലിന്നപ്പുറത്തെങ്ങോ മലയിലെ-
മാമരം പൂക്കുമ്പോള്‍
അതിന്‍ ഗന്ധം എന്നിലലിയുമ്പോഴും
നിന്‍ ഗന്ധമെന്തെന്നെനിക്കറിയാം
നിന്നിലെ ചൊടിയുള്ള വാക്കുകള്‍ കേട്ടെങ്കില്‍

Wednesday, November 10, 2010

അപര്‍ണ്ണ

പര്‍ണ്ണാശ്രമത്തിലെ കാവ്യകന്യകേ
നിന്‍ പേരിതെന്തേ അപര്‍ണ്ണയോ
അന്നു നിന്‍ ആശ്രമത്തിന്‍ ചോട്ടിലായ് കണ്ട നാള്‍-
ആ വിഷാദ ഗാനത്തിന്റെ ചീളു കേട്ടു.
അന്തരാത്മാവിന്റെ ഗാനമാണീ ശോകമായ്
നീ പാടുന്നതെങ്കിലും
നിന്‍ ശോകഗാനതിനര്‍ത്ഥം
തേടി നടക്കയാണിപ്പൊഴും
മൂവന്തി നേരത്തു നിന്‍ പ്രാര്‍ത്ഥനാ-
ഗീതം കേട്ടു ഞാന്‍ വരുമ്പോഴും
ഉമ്മറകോലായിലിപ്പോഴും
പാട്ടു മറന്നു ഞാന്‍ നില്‍ക്കയയ്ണ്.
ആര്‍ദ്രമധുരമാം ഗാനം കേട്ടയെന്‍-
മനം അറിയാതെ ഗാനങ്ങള്‍ ചൊല്‍കയണ്.
തമ്പുരാന്‍ കാവിലെ പെണ്ണേ നീയെന്തേ
അനുരാഗ ഗാനങ്ങള്‍ പാടിടാത്തു?
എന്‍ മനം പൂവിട്ടു നില്‍കയാണ്-
നീ പാടിടത്തൊരാ ഗാനം കേല്‍ക്കുവാന്‍
തമ്പുരാന്‍കാവിലെ തമ്പുരാട്ടിക്കിന്നു ഞാന്‍-
ഏകാദശിക്കു നിദാനമണോ?
അല്ലില്‍ തട്ടിയുലയുമമ്പോഴും നിന്‍
ചികുര വള്ളീയില്‍ പിടിയുണ്ടെനിക്കു
നിന്‍ പാട്ടു കേള്‍ക്കുവാന്‍ വരികയാണിന്നു നാന്‍
നിന്‍ കൈ പിടിക്കാനുമനുരാഗ ഗാനം കെള്‍ക്കനും.........‍

Tuesday, November 9, 2010

My Travel (എന്റെ യാത്രകള്‍)

ുന്ദരമായ ഈ ലോകത്തിന്റെ സൌന്ദര്യം കാടിന്റെ നിഗൂഡതകളീലാണെന്ന തിരിച്ചറിവിലൂടെയാണ് ഞങ്ങളുടെ യത്ര........

Saturday, November 6, 2010

ഞാനുണരുമ്പോള്‍

ഇവിടെ,
   ഞാന്‍ ഉറങ്ങുമ്പോള്‍
   ലോകവുമുറങ്ങുന്നുവെന്ന് ഞാന്‍ ഓര്‍ത്ത്പ്പോള്‍
   എനിക്കുറന്ങ്ങാന്‍ തോന്നിയില്ല.
പക്ഷേ,
   ഞാനുണര്‍ന്നിരുന്നപ്പോള്‍
   ഉണര്‍ന്നിരിക്കുന്ന ലോകത്തിന്റെ
   രൌദ്രാവസ്ഥയുയില്‍ ഭയന്നുറക്കവും വരുന്നില്ല.
പിന്നെയും,
   അറിഞുകൊണ്ടുതന്നെ
   ഉറക്കതിന്റെ ഊഷരഭൂവില്‍ വിരാജിച്ച്
   മറ്റൊന്നിനേയും ഗൌനിക്കാതെ
   ഞാന്‍ കഴിഞുകൂടട്ടെ
എപ്പോഴൊ,
   കാഴ്ച്ചകളും കഴ്ച്ച്പ്പാടുകളുമില്ലാതെ
   മൌനതിലേക്കു വാചാലത നീട്ടിയപ്പോള്‍
   രൌദ്രത കുങ്കുമ നിറമുള്ള കണ്ണുകളുമായ്
   എന്നെ കാര്‍ന്നു തിന്നുവാന്‍ വന്നപ്പോള്‍
   ഞാനറിഞില്ല,
   എന്റെ നെഞ്ച്കങ്ങളിലെ
   ഉള്‍തുടിപ്പുകള്‍ പോലും
   അവരര്‍ക്കോ പണയം വച്ചിരുന്നുവെന്നു.
ഇപ്പോള്‍,
   എനിക്കുണരണം
   പക്ഷെ, ഉണരുമ്പോള്‍
   എന്റെ ചുട്ടുപാടുകളില്‍ ചലനമേയില്ലെങ്കിലോ ?
എങ്കില്‍‍,
   ഏകാത്മ താളത്തിനു
   രൌദ്രതയുടെ ഭാവവും
   എന്റെ കഴ്ച്ചപ്പാടുകള്‍ക്ക്
   ശുഭ്രതയും കൊടുത്ത്
   ഉറങ്ങുവാന്‍ കൊതിക്കുന്ന യുവത്വതിന്
   അരുണിമയായ് ഞാന്‍ വരും.....

Thursday, November 4, 2010

സ്മ്രുതിമണ്ഡപങ്ങളില്‍ തനിയെ.....‍



എന്‍ പ്രഭാതങ്ങളില്‍ മൂകയായിന്നു നീ,
എന്തിനിതെന്നും കടന്നുവന്നു?
അക്ഷര ലോകത്തെയന്ന്യമാക്കിയിന്ന്
അക്ഷമനയ് ഞാന്‍ കടന്നുപോകും
അപ്പോഴും നീ നിന്റെ പന്ഥാവിലായ് നിന്ന്
ഈണമായ് താളമായ് പട്ടുപാടും
അറിവിന്റെ ചിന്തയിലാദ്യാക്ഷരം തോട്ട്
നിന്‍ പദസ്പന്ദനമെന്തെന്ന് ഞാനറിവൂ.
എന്നവകാശങ്ങളെല്ലാവര്‍ക്കുമാക്കി നീ
നിന്‍ ശോണിമയില്‍ പട പൊരുതി
തേടിയതെല്ലര്‍ക്കുമൊപ്പമായ്  വച്ചുനീ,
നിന്‍ കാര്യമെന്തേ മറന്നു പോയോ?
അന്തരംഗങ്ങളില്‍ പട്ടായ് വിരിഞ്ഞു നീ
ഒരു പട പ്പട്ടായ് വരുന്നുവെന്നോ!
അക്ഷര ലോകത്തിനരുമയായിന്നു നീ-
അറിവിന്റെ ലോകം കീഴടക്കി.
നീലിമ പടര്‍ന്നൊരാ സാഗരമേലയായ്
അരുണ ബിംബമുയര്‍ത്തി നീ നില്‍കയാണ്
നീയുറന്ങ്ങുന്നാ പകലുകളൊക്കെയും
ഈ കൊച്ചുനാ ടും ഉറക്കമാകും
ആ ചോന്ന രശ്മിയില്‍ ചൂടുണ്ട് ചൂരുണ്ട്-
ആരുടെയൊക്കെയ്യോ ശോണമുണ്ട്
നിന്നെ തനിച്ചാക്കി പോകില്ല, ഞാനെന്നും-
ആകാശഗംഗയില്‍ മിന്നിടുമ്പോള്‍
ഒളിവിതറി ഞാനാ സ്മ്രുതിമണ്ഡപങ്ങളില്‍
ഒരു മണ്‍ചെരാതായ് തിളങ്ങി നില്‍കും.
ഇനി വരും തലമുറയൊക്കെയും പടുവാന്‍
ഒരു പടപ്പാട്ടായ് ഞാന്‍ ബാക്കി നില്‍കും
ഉയരുന്നഹുങ്കാരമൊക്കെയും വൈരിതന്‍ -
മണിമാളികയൊക്കെയും തകര്‍ത്തിടേണം
സന്ധ്യകള്‍ തന്ന സ്മ്രുതിമണ്ഡപങ്ങളില്‍
കണാം, നമുക്കൊത്തുചേരാം
സത്യങ്ങള്‍ തേടി പോകുമ്പോളൊക്കെയും
സ്മ്രുതിമണ്ഡപങ്ങളിലൊത്തു ചേരാം.