Wednesday, November 10, 2010

അപര്‍ണ്ണ

പര്‍ണ്ണാശ്രമത്തിലെ കാവ്യകന്യകേ
നിന്‍ പേരിതെന്തേ അപര്‍ണ്ണയോ
അന്നു നിന്‍ ആശ്രമത്തിന്‍ ചോട്ടിലായ് കണ്ട നാള്‍-
ആ വിഷാദ ഗാനത്തിന്റെ ചീളു കേട്ടു.
അന്തരാത്മാവിന്റെ ഗാനമാണീ ശോകമായ്
നീ പാടുന്നതെങ്കിലും
നിന്‍ ശോകഗാനതിനര്‍ത്ഥം
തേടി നടക്കയാണിപ്പൊഴും
മൂവന്തി നേരത്തു നിന്‍ പ്രാര്‍ത്ഥനാ-
ഗീതം കേട്ടു ഞാന്‍ വരുമ്പോഴും
ഉമ്മറകോലായിലിപ്പോഴും
പാട്ടു മറന്നു ഞാന്‍ നില്‍ക്കയയ്ണ്.
ആര്‍ദ്രമധുരമാം ഗാനം കേട്ടയെന്‍-
മനം അറിയാതെ ഗാനങ്ങള്‍ ചൊല്‍കയണ്.
തമ്പുരാന്‍ കാവിലെ പെണ്ണേ നീയെന്തേ
അനുരാഗ ഗാനങ്ങള്‍ പാടിടാത്തു?
എന്‍ മനം പൂവിട്ടു നില്‍കയാണ്-
നീ പാടിടത്തൊരാ ഗാനം കേല്‍ക്കുവാന്‍
തമ്പുരാന്‍കാവിലെ തമ്പുരാട്ടിക്കിന്നു ഞാന്‍-
ഏകാദശിക്കു നിദാനമണോ?
അല്ലില്‍ തട്ടിയുലയുമമ്പോഴും നിന്‍
ചികുര വള്ളീയില്‍ പിടിയുണ്ടെനിക്കു
നിന്‍ പാട്ടു കേള്‍ക്കുവാന്‍ വരികയാണിന്നു നാന്‍
നിന്‍ കൈ പിടിക്കാനുമനുരാഗ ഗാനം കെള്‍ക്കനും.........‍

No comments:

Post a Comment