എന്‍ പ്രഭാതങ്ങളില്‍ മൂകയായിന്നു നീ,
എന്തിനിതെന്നും കടന്നുവന്നു?
അക്ഷര ലോകത്തെയന്ന്യമാക്കിയിന്ന്
അക്ഷമനയ് ഞാന്‍ കടന്നുപോകും
അപ്പോഴും നീ നിന്റെ പന്ഥാവിലായ് നിന്ന്
ഈണമായ് താളമായ് പട്ടുപാടും
അറിവിന്റെ ചിന്തയിലാദ്യാക്ഷരം തോട്ട്
നിന്‍ പദസ്പന്ദനമെന്തെന്ന് ഞാനറിവൂ.
എന്നവകാശങ്ങളെല്ലാവര്‍ക്കുമാക്കി നീ
നിന്‍ ശോണിമയില്‍ പട പൊരുതി
തേടിയതെല്ലര്‍ക്കുമൊപ്പമായ് വച്ചുനീ,
നിന്‍ കാര്യമെന്തേ മറന്നു പോയോ?
അന്തരംഗങ്ങളില്‍ പട്ടായ് വിരിഞ്ഞു നീ
ഒരു പട പ്പട്ടായ് വരുന്നുവെന്നോ!
അക്ഷര ലോകത്തിനരുമയായിന്നു നീ-
അറിവിന്റെ ലോകം കീഴടക്കി.
നീലിമ പടര്‍ന്നൊരാ സാഗരമേലയായ്
അരുണ ബിംബമുയര്‍ത്തി നീ നില്‍കയാണ്
നീയുറന്ങ്ങുന്നാ പകലുകളൊക്കെയും
ഈ കൊച്ചുനാ ടും ഉറക്കമാകും
ആ ചോന്ന രശ്മിയില്‍ ചൂടുണ്ട് ചൂരുണ്ട്-
ആരുടെയൊക്കെയ്യോ ശോണമുണ്ട്
നിന്നെ തനിച്ചാക്കി പോകില്ല, ഞാനെന്നും-
ആകാശഗംഗയില്‍ മിന്നിടുമ്പോള്‍
ഒളിവിതറി ഞാനാ സ്മ്രുതിമണ്ഡപങ്ങളില്‍
ഒരു മണ്‍ചെരാതായ് തിളങ്ങി നില്‍കും.
ഇനി വരും തലമുറയൊക്കെയും പടുവാന്‍
ഒരു പടപ്പാട്ടായ് ഞാന്‍ ബാക്കി നില്‍കും
ഉയരുന്നഹുങ്കാരമൊക്കെയും വൈരിതന്‍ -
മണിമാളികയൊക്കെയും തകര്‍ത്തിടേണം
സന്ധ്യകള്‍ തന്ന സ്മ്രുതിമണ്ഡപങ്ങളില്‍
കണാം, നമുക്കൊത്തുചേരാം
സത്യങ്ങള്‍ തേടി പോകുമ്പോളൊക്കെയും
സ്മ്രുതിമണ്ഡപങ്ങളിലൊത്തു ചേരാം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലോ
ReplyDeletehttp://indulekha.com/AnjaliOldLipi-0.730.ttf
ReplyDeletedownload this link