Saturday, November 6, 2010

ഞാനുണരുമ്പോള്‍

ഇവിടെ,
   ഞാന്‍ ഉറങ്ങുമ്പോള്‍
   ലോകവുമുറങ്ങുന്നുവെന്ന് ഞാന്‍ ഓര്‍ത്ത്പ്പോള്‍
   എനിക്കുറന്ങ്ങാന്‍ തോന്നിയില്ല.
പക്ഷേ,
   ഞാനുണര്‍ന്നിരുന്നപ്പോള്‍
   ഉണര്‍ന്നിരിക്കുന്ന ലോകത്തിന്റെ
   രൌദ്രാവസ്ഥയുയില്‍ ഭയന്നുറക്കവും വരുന്നില്ല.
പിന്നെയും,
   അറിഞുകൊണ്ടുതന്നെ
   ഉറക്കതിന്റെ ഊഷരഭൂവില്‍ വിരാജിച്ച്
   മറ്റൊന്നിനേയും ഗൌനിക്കാതെ
   ഞാന്‍ കഴിഞുകൂടട്ടെ
എപ്പോഴൊ,
   കാഴ്ച്ചകളും കഴ്ച്ച്പ്പാടുകളുമില്ലാതെ
   മൌനതിലേക്കു വാചാലത നീട്ടിയപ്പോള്‍
   രൌദ്രത കുങ്കുമ നിറമുള്ള കണ്ണുകളുമായ്
   എന്നെ കാര്‍ന്നു തിന്നുവാന്‍ വന്നപ്പോള്‍
   ഞാനറിഞില്ല,
   എന്റെ നെഞ്ച്കങ്ങളിലെ
   ഉള്‍തുടിപ്പുകള്‍ പോലും
   അവരര്‍ക്കോ പണയം വച്ചിരുന്നുവെന്നു.
ഇപ്പോള്‍,
   എനിക്കുണരണം
   പക്ഷെ, ഉണരുമ്പോള്‍
   എന്റെ ചുട്ടുപാടുകളില്‍ ചലനമേയില്ലെങ്കിലോ ?
എങ്കില്‍‍,
   ഏകാത്മ താളത്തിനു
   രൌദ്രതയുടെ ഭാവവും
   എന്റെ കഴ്ച്ചപ്പാടുകള്‍ക്ക്
   ശുഭ്രതയും കൊടുത്ത്
   ഉറങ്ങുവാന്‍ കൊതിക്കുന്ന യുവത്വതിന്
   അരുണിമയായ് ഞാന്‍ വരും.....

1 comment:

  1. ഇതെന്റെ പോളി കാലഘ്ട്ടത്തില്‍ നിന്ന്...

    ReplyDelete